ലണ്ടൻ: ദൊമിനോസ് പിസ ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥൻ മൗറീഷ്യസിൽ സ്നോർക്കിളിംഗിനിടെ അപകടത്തിൽ മരിച്ചു. കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ബോയൻഫീൻഡാണ് വെള്ളിയാഴ്ച മരിച്ചത്. മൗറീഷ്യസിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കവെയായിരുന്നു അപകടം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണു ബോയൻഫീൻഡ് ഡൊമിനോസ് പിസ ഗ്രൂപ്പ് സിഎഫ്ഒ ആയി ചുമതലയേറ്റത്.
കടലിനടിയിലൂടെ ഡൈവിംഗ് മാസ്ക് ധരിച്ചു നീന്തുന്ന സാഹസിക വിനോദമാണ് സ്നോർക്കിളിംഗ്. വെള്ളത്തിനടിയിലെ കാഴ്ച കാണാനാഗ്രഹിക്കുന്നവർക്ക് ഇതിനേക്കാൾ മികച്ച വിനോദം വേറെയില്ല.