മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 78 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 90 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. നൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ൽ​ക്വ​യ്ദ ബ​ന്ധ​മു​ള്ള അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​സം​ഘ​ട​ന​യാ​കാം പി​ന്നി​ലെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മൊ​ഗാ​ദി​ഷു​വി​ലെ ചെ​ക് പോ​സ്റ്റി​ൽ രാ​വി​ലെ ആ​യി​രു​ന്നു സ്ഫോ​ട​നം. ഗ​താ​ഗ​തത്തിര​ക്കേ​റി​യ സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ആ​ഘാ​തം കൂ​ടി. ചി​ത​റി​ക്കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​രു ബ​സി​ലു​ണ്ടാ​യി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90നു ​മു​ക​ളി​ലാ​ണെ​ന്ന് മൊ​ഗാ​ദി​ഷു മേ​യ​ർ ഒ​മ​ർ മു​ഹ​മ്മ​ദ് പ​റ​ഞ്ഞെ​ങ്കി​ലും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള എ​ൻ​ജി​നി​യ​ർ​മാ​ർ റോ​ഡ് നി​ർ​മി​ച്ചി​രു​ന്ന​തി​ന​ടു​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​രി​ച്ച​വ​രി​ൽ ര​ണ്ട് തു​ർ​ക്കി എ​ൻ​ജി​നി​യ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. സൊ​മാ​ലി​യ​യ്ക്കു സ​ഹാ​യം ന​ല്കു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് തു​ർ​ക്കി.

പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൊ​മാ​ലി​യ​ൻ സ​ർ​ക്കാ​രി​നെ​തി​രേ പോ​രാ​ടു​ന്ന അ​ൽ ഷ​ബാ​ബ് ഭീ​ക​രസം​ഘ​ട​ന​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. 2017 ഒ​ക്ടോ​ബ​റി​ൽ ഇ​വ​ർ ന​ട​ത്തി​യെ​ന്നു ക​രു​തു​ന്ന കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളി​ൾ 512 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മൊ​ഗാ​ദി​ഷു അ​ട​ക്ക​മു​ള്ള ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 2011ൽ ​പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ൽ ഷ​ബാ​ബ് ഭീ​ക​ര​ർ ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 5000 – 9000 പേ​ർ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​ണെ​ന്നു ക​രു​തു​ന്നു.