മലപ്പുറം: നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യന്‍ ഭരണഘടനയെ മാനഭംഗം ചെയ്യുന്നുവെന്ന് ഡോ എംകെ മുനീര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രീകാര്യത്തെ മുസ്‌ലിം ജമാഅത്തുകളുടെ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മഹാപ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയും അമിത്ഷായും രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡി അമിത് ഷാ കൂട്ടുകെട്ട് നല്ലതല്ലെന്നും ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയെ മാനഭംഗം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. ചാവടിമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്‌ ശ്രീകാര്യം ജംങ്ഷനില്‍ സമാപിച്ച മാര്‍ച്ചില്‍ നൂറുകണക്ക് പേരാണ് അണിനിരന്നത്.

ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് കമ്മറ്റിയും പരിസര മഹല്ലുകളും സംയുക്തമായാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റെസിഡന്‍സ് അസോസിയേഷനുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു മാര്‍ച്ച്‌.