ല​ക്നോ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്താ​ന്‍ യു​പി പോ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്കും. കാ​ണ്‍​പൂ​രി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും അ​ക്ര​മ​ത്തി​ലും മ​ല​യാ​ളി​ക​ള്‍​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് യു​പി പോ​ലീ​സ് ആ​രോ​പി​ക്കു​ന്ന​ത്. അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ന്‍ കേ​ര​ള​ത്തി​ലും യു​പി പോ​ലീ​സ് പോ​സ്റ്റ​ര്‍ പ​തി​ക്കും.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കു​ന്ന​ത്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.പോ​സ്റ്റ​ര്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​തി​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ന്‍ കേ​ര​ള​ത്തി​നു പു​റ​മെ ഡ​ല്‍​ഹി​യി​ലും പോ​സ്റ്റ​ര്‍ പ​തി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ യു​പി കൂ​ടാ​തെ ഉ​ന്നാ​വോ, ല​ക്നോ എ​ന്നീ ജി​ല്ല​ക​ളി​ലും പോ​സ്റ്റ​ര്‍‌ പ​തി​ക്കും. കേ​ര​ളം, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഉ​ന്നാ​വോ, ല​ക്നോ പ​ശ്ചി​മ യു​പി എ​ന്നി​വി​ട​ങ്ങ​ളി​ല്‍‌​നി​ന്നു​മു​ള്ള​വ​രും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ണ്ടെ​ന്ന് എ​ഡി​ജി പ്രേം ​പ്ര​കാ​ശ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് പോ​സ്റ്റ​ര്‍ പ​തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേ​ര​ത്തെ കാ​ണ്‍​പൂ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വ​രെ ക​ണ്ടെ​ത്താ​ന്‍ കാ​ണ്‍​പൂ​രി​ലും ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​രു​ന്നു ഈ ​നീ​ക്കം.