മെ​ൽ​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 137/4 എ​ന്ന നി​ല​യി​ലാ​ണ്. ആ​റ് വി​ക്ക​റ്റ് ശേ​ഷി​ക്കേ 456 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് ഓ​സീ​സ് നേ​ടി​ക്ക​ഴി​ഞ്ഞു. മാ​ത്യൂ വേ​ഡ് (15), ട്രാ​വി​സ് ഹെ​ഡ് (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തെ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 148 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ പേ​സ് ബൗ​ള​ർ പാ​റ്റ് ക​മ്മി​ൻ​സാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ജ​യിം​സ് പാ​റ്റി​ൻ​സ​ണ്‍ മൂ​ന്നും മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. 50 റ​ണ്‍​സ് നേ​ടി​യ ടോം ​ലാ​ത​മാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ർ. ആ​റ് ബാ​റ്റ്സ്മാ​ൻ​മാ​ർ ര​ണ്ട​ക്കം കാ​ണാ​തെ മ​ട​ങ്ങി.

44/2 എ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ് മൂ​ന്നാം ദി​നം തു​ട​ങ്ങി​യ​ത്. ഇ​ന്ന് 104 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ശേ​ഷി​ക്കു​ന്ന എ​ട്ട് വി​ക്ക​റ്റു​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ഷ്ടാ​മാ​യി. 319 റ​ണ്‍​സി​ന്‍റെ ആ​ദ്യം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 467 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.