മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ മൊ​ഗ​ദി​ഷു​വി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ ട്ര​ക്ക് ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ 73 മ​ര​ണം. 50ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​രി​ച്ച​വ​രി​ല്‍ ഏ​റെ​യു​മെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ര​ണ്ട് തു​ര്‍​ക്കി പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.നി​കു​തി പി​രി​ക്കു​ന്ന ചെ​ക്ക് പോ​യി​ന്റി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഭീ​ക​ര സം​ഘ​ട​ന​ക​ളൊ​ന്നും സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.