ല​ക്നോ: കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞു. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍.​ദാ​രാ​പു​രി​യു​ടേ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വേ​ണ്ടി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ​ത്.

എ​ന്തി​നാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് ത​ന്നെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് അ​വ​ര്‍ കാ​റി​ല്‍ നി​ന്നി​റ​ങ്ങി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി​യാ​ണ് ദ​രാ​പു​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി എ​ത്തി​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു പോ​ലീ​സു​കാ​ര​ന്‍ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് പ്ര​യി​ങ്ക​യു​ടെ ആ​രോ​പ​ണം.

പി​ന്നീ​ട്, ദാ​രാ​പു​രി​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ സ​ദാ​ഫ് ജാ​ഫ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും പ്രി​യ​ങ്ക ക​ണ്ടു.