റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഞാ​യ​റാ​ഴ്ച സോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍‌​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കാ​നി​രി​ക്കെ​യാ​ണ് സ​ന്ദ​ര്‍​ശ​നം. മ​മ​ത സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

81 അം​ഗ ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 47 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ഹേ​മ​ന്ത് സോ​റ​ന്‍റെ ജെ​എം​എ​മ്മും കോ​ണ്‍​ഗ്ര​സും ഉ​ള്‍​പ്പെ​ടു​ന്ന മ​ഹാ​സം​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

25 സീ​റ്റു​ക​ളി​ലേ​ക്ക് ബി​ജെ​പി ഒ​തു​ങ്ങി​യ​പ്പോ​ള്‍ അ​വ​രു​ടെ സ​ഖ്യ​ത്തി​ല്‍ നി​ന്ന് പി​രി​ഞ്ഞ എ​ജെ​എ​സ്‌​യു മൂ​ന്ന് സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു. മ​റ്റു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ആ​റ് സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു.