തൃശൂര്‍: ടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീനാരായണ അവാര്‍ഡിന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സാമൂഹിക സാംസ്‌കാരിക നായകനും വാണിജ്യ, വ്യവസായ പ്രമുഖനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയുമായിരുന്ന ടി.ആര്‍. രാഘവന്റെ 18-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ടി.ആര്‍. ട്രസ്റ്റും തൃശൂര്‍ ഗുരുഭവനും സംയുക്തമായി ജനുവരി ഏഴിന് വടക്കേച്ചിറ ഭാരതീയ വിദ്യാഭവന്‍ മൈത്രി ഹാളില്‍ നടത്തുന്ന ടി.ആര്‍. രാഘവന്‍ അനുസ്മരണച്ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.ആര്‍. വിവേക് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2019ലെ കര്‍മശ്രേഷ്ഠ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി.പി. നന്ദകുമാറിന് സമ്മാനിക്കും.