ദുബായ് ; യുഎഇയില്‍ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ. രാത്രിയില്‍ തണുപ്പുകൂടി. പലയിടങ്ങളിലും താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ഇന്നു മുതല്‍ ചൊവ്വ വരെ മൂടല്‍ മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശ മേഖലയില്‍ കാറ്റ് ശക്തമാകും.
റോഡപകടങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ മോട്ടാര്‍ യാത്രികര്‍ റോഡില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്കി. അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ഷര്‍ഖിയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു സൂചന.