കൊച്ചി എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി പി സാനുവും എറണാകുളം വൈപ്പിന്‍ സ്വദേശിനി ഗാഥ എം ദാസും വിവാഹിതരായി.

ശനിയാഴ്ച വൈപ്പിന്‍ കുഴിപ്പിള്ളി രജിസ്റ്റര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ്‌ ആക്‌ട്‌ പ്രകാരമാണ്‌ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്‌.

തുടര്‍ന്ന്‌ ചെറായി സഹോദരന്‍ സ്മാരകത്തില്‍ സല്‍ക്കാരവും സംഘടിപ്പിച്ചു. ലളിതമായ ചടങ്ങളോടുകൂടിയായിരുന്നു വിവാഹം. ഇരുവരുടെയും കുടുബാംഗങ്ങളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.30ന്‌ മലപ്പുറം വളാഞ്ചേരിയില്‍ വിവാഹ സല്‍ക്കാരം നടക്കും.