കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ർ​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പി​ശ​ക് വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കൂ​ട്ട ന​ട​പ​ടി. ര​ണ്ടു പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ജോ​ലി ചെ​യ്തി​രു​ന്ന സെ​ക്ഷ​നി​ൽ നി​ന്നു മാ​റ്റു​ക​യും ചെ​യ്തു. ര​ണ്ടു സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​ട​ക്കം മൂ​ന്ന് പേ​ർ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

ബി​ടെ​ക് മാ​ർ​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ​തെ​ന്നാ​ണ് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വി​ശ​ദീ​ക​ര​ണം. 118 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ 116 വി​ദ്യാ​ർ​ഥി​ക​ൾ​ക്കേ മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ളൂ എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ മാ​ർ​ക്ക് ദാ​നം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് സ​ർ​വ​ക​ലാ​ശാ​ല പി​ൻ​വ​ലി​ക്കും. ഗ​വ​ർ​ണ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.