ഡാളസ്: വ്യവസായപ്രമുഖനും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മുന്‍മന്ത്രിയും നിലവില്‍ കുട്ടനാട് എംഎല്‍എ യുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഫോമാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഫോമയുടെ നേതൃത്വത്തില്‍ ടെലി കോണ്‍ഫറന്‍സ് വഴി അനുശോചനയോഗം സംഘടിപ്പിക്കുകയും അമേരിക്കയിലും കേരളത്തിലും നിന്നുള്ള നിരവധി സാംസ്‌കാരിക സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചെയ്തു. ഫോമ പ്രസിഡണ്ട് ശ്രീ ഫിലിപ് ചാമത്തില്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയും സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതം ആശംസിക്കുകയും ചെയ്തു. ഫോമയുടെ നാഷണല്‍ സമിതി അംഗങ്ങളും മുന്‍ ഭാരവാഹികളും അതുപോലെ തോമസ് ചാണ്ടിയുടെ നിരവധി സുഹൃത്തുക്കളും അമേരിക്കയില്‍നിന്നും കേരളത്തില്‍ നിന്നും പങ്കെടുത്തു. കേരളത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തെ പ്രമുഖരായ തോമസ് ചാഴിക്കാടന്‍ എം പി രാജു എബ്രഹാം എംഎല്‍എ മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും അവരുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

കുട്ടനാട്ടില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള തോമസ് ചാണ്ടി ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതുപോലെ മറ്റു പ്രവര്‍ത്തനങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഫോമായുടെ നിരവധി കണ്‍വന്‍ഷനുകളിലും കേരളത്തിലും അമേരിക്കയിലും നടത്തിയിട്ടുള്ള മറ്റു നിരവധി പരിപാടികളിലും അവിഭാജ്യഘടകമായിരുന്നു തോമസ് ചാണ്ടി. എല്ലാ പ്രവാസികളുടെയും നല്ല സുഹൃത്തായിരുന്നു തോമസ് ചാണ്ടി ഫോമയോട് എന്നൂം ഒരു അടുപ്പം സൂക്ഷിച്ചിരുന്നു. ഫോമയുടെ ഒരു നല്ല സുഹൃത്തായിരുന്നു ശ്രീ തോമസ് ചാണ്ടിക്ക് ഫോമാ കമ്മിറ്റിയംഗം സണ്ണി അബ്രഹാമിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ഒരു പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. പ്രവാസി മലയാളികളോടുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരുന്നു മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും അദ്ദേഹത്തെ എന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് എന്നും അദ്ദേഹത്തിന്റെ ദേഹവിയോഗം പ്രവാസി മലയാളികള്‍ക്ക് എന്നും ഒരു തീരാ നഷ്ടമാണെന്നും ഫോമ പ്രസിഡണ്ട് ഫിലിപ്പ് തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.