വൈശാലി: ബീഹാറില്‍ കോണ്‍ഗ്രസ്​ നേതാവ്​ രാകേഷ്​ യാദവ്​ വെടിയേറ്റ്​ മരിച്ചു. സിനിമ റോഡില്‍ രണ്ട്​ ബൈക്കുകളിലെത്തിയ അജ്ഞാതസംഘമാണ്​ അദ്ദേഹത്തിന്​ നേരെ വെടിയുതിര്‍ത്തത്​.

ശനിയാഴ്​ച രാവിലെ 6.30ഓടെയായിരുന്ന സംഭവം. വെടിയേറ്റ യാദവിനെ ഉടന്‍ തന്നെ സഫ്​ദാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്​ സബ്​ ഡിവിഷണല്‍ ​പൊലീസ്​ ഓഫീസര്‍ രാഘവ്​ ദയാല്‍ പറഞ്ഞു.

ജിമ്മില്‍ നിന്ന്​ വീട്ടിലേക്ക്​ നടന്നുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്​ നേരെ വെടിവെപ്പുണ്ടായത്​. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ്​ പരിശോധിക്കുന്നുണ്ട്​.