ബെ​റ്റി​ല്‍​സ്: അമേരിക്കയിലെ അ​ലാ​സ്ക​യില്‍ അതീവ ശൈത്യം തുടരുന്നു. പ​ത്തു ദി​വ​സ​ത്തി​നി​ടെ ഒ​രു ത​വ​ണ പോ​ലും താ​പ​നി​ല മൈ​ന​സി​ല്‍​നി​ന്നു മു​ക​ളി​ല്‍ ഉയര്‍ന്നിട്ടില്ല. മൈ​ന​സ് 60 ഡി​ഗ്രി​ക്ക് അ​ടു​ത്താ​ണ് ഇ​പ്പോ​ള്‍ അ​ലാ​സ്ക​യി​ലെ ബെ​റ്റി​ല്‍​സി​ല്‍ താ​പ​നി​ല.

ഞാ​യ​റാ​ഴ്ച മൈ​ന​സ് 47 ഡി​ഗ്രി​യും ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൈ​ന​സ് 56 ഡി​ഗ്രി​യു​മാ​ണ് അ​ലാ​സ്ക​യി​ല്‍ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വ​യി​ലെ താ​പ​നി​ല​യ്ക്കു സ​മാ​ന​മാ​യ ത​ണു​പ്പാ​ണ് ഇ​പ്പോ​ള്‍ അ​ലാ​സ്ക​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നാ​ണു വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

ബെ​റ്റി​ല്‍​സി​ല്‍ മാ​ത്ര​മ​ല്ല അ​ലാ​സ്ക​യു​ടെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും മൈ​ന​സ​ലി​ലാ​ണു ത​ണു​പ്പ്. പ​ക​ല്‍ സ​മ​യ​ത്തും ഇ​ത് മെ​ച്ച​പ്പെ​ടി​ല്ല. മൈ​ന​സ് നാ​ല്‍​പ്പ​തി​ന​ടു​ത്ത ത​ണു​പ്പ് ഇ​വി​ടെ സാ​ധാ​ര​ണ​യാ​ണ്.