ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദിനു മുന്നില്‍ വീണ്ടും പ്രതിഷേധം. ജുമുഅ നമസ്കാരത്തിനു ശേഷം മസ്ജിദിന്റെ ഒന്നാം ഗേറ്റിന് പുറത്ത് നിരവധി പേരാണ് തടിച്ചുകൂടിയത് . അതേസമയം, യു.പി. ഭവനിലേക്ക് പ്രതിഷേധം അറിയിച്ചെത്തിയ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് വിലക്കിനെ മറികടന്ന് ജമാ മസ്ജിദില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ ഡല്‍ഹി ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇന്ന് ജമാ മസ്ജിദ് പരിസരത്തും ഡല്‍ഹിയിലെ വിവിധയിടങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത് . ജമാ മസ്ജിദില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ മാര്‍ച്ച് തടയുന്നതിനായി പലയിടങ്ങളിലും പോലീസ് റോഡ് അടച്ചു. സീലാംപൂര്‍, യു.പി. ഭവന്, ജാഫ്രാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.