കോ​ഴി​ക്കോ​ട്: ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നിന്ന് സി​പി​ഐ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളെ വി​ല​ക്കി സി​പി​എം. ബി​ജെ​പി ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ ക​ക്ഷി​ക​ളേ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും മ​റ്റ് നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ നി​ന്ന് പി​ന്മാ​റിയതായാണ് വിവരം. സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടതിനാലാണ് പി​ന്മാ​റി​യ​തെ​ന്ന് കാ​നം പ​റ​ഞ്ഞ​താ​യും ആ​ര്‍​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു വെ​ളി​പ്പെ​ടു​ത്തി.

ജ​നു​വ​രി ര​ണ്ടി​ന് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി പ​ണി​പൂ​ര്‍​ത്തി​യാ​യ ‘ടി​പി ഭ​വ​ന്‍’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്‍​എം​പി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ ​സെ​ക്ര​ട്ട​റി മാം​ഗ​ത്റാം പാസ്ല നി​ര്‍​വ​ഹി​ക്കും.

നി​ര​വ​ധി രാ​ഷ്ട്രീ​യ- സാം​സ്കാ​രി​ക നേ​താ​ക്ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.‌ ജ​ന​കീ​യ പ​രി​പാ​ടി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെന്നും എ​ന്നാ​ല്‍, സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തി ഘ​ട​ക​ക​ക്ഷി​ക​ളെ പി​ന്‍​തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു വെ​ന്നും എ​ന്‍.​വേ​ണു പ​റ​ഞ്ഞു.