കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിലെ മുന്നൊരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച്‌ എക്‌സ്‌പ്ലോസിവ് വിഭാഗം രംഗത്ത്. സ്‌ഫോടനത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാനാകും വിധം ക്രമീകരണങ്ങള്‍ വേണം. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന കവറിങ്ങുകളുടെ എണ്ണവും കൂട്ടണം. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിന് നിലവിലെ 2 കവറിംഗ് പോര. 4 കവറിംഗ് വേണം. മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ അധികൃതരെ രേഖാമൂലം അറിയിക്കുമെന്നും ഫ്‌ളാറ്റ് തകര്‍ക്കുന്ന ദിവസത്തെ കാലാവസ്ഥ ഏറെ നിര്‍ണായകമാണെന്നും എക്‌സ്‌പ്ലോസിവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോള്‍ ഡോ. ആര്‍ വേണുഗോപാല്‍ അറിയിച്ചു.