അല്‍മാട്ടി: കസാഖിസ്ഥാനില്‍ നൂറുപേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു. കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം രാവിലെ 7.22നാണ് വിമാനം തകര്‍ന്നു വീണത്. റണ്‍വേയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്.

അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് യാത്ര പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം അപകടത്തില്‍ ഏഴ് പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ കുറച്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്നാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.