മെസ്കീറ്റ് (ടെക്‌സസ്): ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശമായ തിരുപ്പിറവി പെരുന്നാള്‍ മെസ്കീറ്റ് (ടെക്‌സസ്) മോര്‍ ഗ്രിഗോറിയോസ് സിറിയക് ദേവാലയത്തില്‍ ആഘോഷിച്ചു.

ഡിസംബര്‍ 24-നു വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ കാര്‍മികത്വത്തില്‍ തീജ്വാലാ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സമ്മാന കൈമാറ്റവും, ക്രിസ്തുമസ് അത്താഴ വിരുന്നും ഉണ്ടായിരുന്നു.

വാര്‍ത്ത അയച്ചത്: പള്ളി പി.ആര്‍.ഒ വല്‍സലന്‍ വര്‍ഗീസ്.