സന്നിധാനം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

മകരവിളക്ക് ദിനമായ ജനുവരി 15 ന് രാവിലെ 9 മണിക്ക് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. തുടര്‍ന്ന് ഇളയരാജയുടെ സംഗീത പരിപാടിയും അരങ്ങേറും.

2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്നായി 4500 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.