തിരുവനന്തപുരം: ഈ വര്‍ഷം പ്രളയക്കെടുതി നേരിട്ട കൂടുതല്‍ കുടുംബങ്ങള്‍ക്ക് പണം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. പ്രളയം ഉണ്ടാകുമെന്ന് മുന്നില്‍ കണ്ട് ബന്ധുവീടുകളിലേക്കും മറ്റും മാറിതാമസിച്ചവര്‍ക്കാണ് പണം അനുവദിക്കുക. ഒരു കുടുംബത്തിന് പതിനായിരം രൂപ വീതം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. പ്രളയം നേരിട്ട് അനുഭവിച്ചവര്‍ മാത്രമല്ല, ദുരന്തം മുന്‍കൂട്ടി കണ്ട് മാറി താമസിച്ചവരേയും പ്രളയബാധിതരുടെ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ലാന്‍ഡ് റവന്യൂ കമീഷണര്‍ അദ്യം കൈമാറിയ ലിസ്റ്റിന് പുറമെ ദുരന്തബാധിതരെന്ന് കണ്ടെത്തിയ 7984 കുടുംബങ്ങള്‍ക്കാണ് ധനസഹായം വിതരണം ചെയ്യുക. ഇതിനായി 7 കോടി 98 ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചത്. നേരത്തെ 13 ലക്ഷം കുടുംബങള്‍ പ്രളയ സഹായത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റ് പ്രകാരം 111752 ലക്ഷം കുംടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം വിതരണം ചെയ്തിരുന്നു. ഈ ലിസ്റ്റിന് പുറമെ കണ്ടെത്തിയവര്‍ക്കാണ് പണം അനുവദിച്ചത്.