കോട്ടയം: സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. സഹസംവിധായകന്‍ എന്നതിലുപരി അഭിനേതാവും കൂടിയാണ് കരുണ്‍. കോട്ടയം പലായ്ക്ക് അടുത്തു വെച്ചാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. കോട്ടയം പ്ലാശനാല്‍ സ്വദേശിയാണ് കരുണ്‍. കോസ്റ്റ്യും ഡിസൈനര്‍ അരു മനോഹറിന്റെ സഹോദരനാണ് കരുണ്‍.

കരുണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ഡയറക്ടേഴ്‌സ് യൂണിയന്‍. കോസ്റ്റ്യും ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനും അസിസ്റ്റന്റ് ഡയറക്ക്റ്ററുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു ആദരാഞ്ജലികള്‍- ഫെസ് ബുക്കില്‍ കുറിച്ചു.

ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസ്, പിഷാരടി ചിത്രായ ഗാനഗന്ധര്‍വനിലും അഭിലയിച്ചിട്ടുണ്ട്. പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവര്‍ണ്ണ തത്തയിലും സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് കരുണ്‍.