ക്രിസ്മസ് ഗംഭീരമാക്കിയിരിക്കുകയാണ് താരങ്ങള്‍. ആരാധകര്‍ക്ക് ആശംസയും ക്രിസ്മസ് സന്ദേശങ്ങളും നേര്‍ന്ന് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തിരിച്ചും തങ്ങളും പ്രിയ താരങ്ങള്‍ക്ക് ആരാധകര്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞിട്ടും താരങ്ങളുടെ ആഘോഷം കഴിഞ്ഞിട്ടില്ല. കുടുംബവുമായുള്ള താരങ്ങളുടെ ആഘോഷ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.

മകള്‍ക്ക് വേണ്ടി സാന്റാക്ലോസിന്റെ വേഷം കെട്ടി ബോളിവുഡ് താം അക്ഷയ് കുമാര്‍. ഭാര്യ യും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട കുട്ടിയ്ക്കൊപ്പം സാന്റ എന്ന അടിക്കുറിപ്പോടെയാണ് ട്വിങ്കിള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അക്ഷയ് കുറിന്റേയും മകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ട്വിങ്കള്‍- അക്ഷയ് കുമാറിന്റേയും ഇളയമകളാണ് നിതാര. ഏഴുവയസ്സുകാരിയായ നിതാര അമ്മയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. വായനയോടും പുസ്തകങ്ങളോടും താല്‍പര്യമുളള നിതര, വായിക്കുന്നതിന്റേയും മറ്റുമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിതാരയെ കൂടാതെ ആരവ് ഭാട്ടിയ എന്നൊരു മകനും കൂടി ഇവര്‍ക്കുണ്ട്. 17 വയസ്സുകാരനായ ആരവ് ലണ്ടനില്‍ പഠിക്കുകയാണ്.