ബെംഗളുരുവലയ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം വെള്ളവും കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തിനെതിരെ ബെംഗളുരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ബെംഗളുരുവിലെ ടൗണ്‍ ഹാളില്‍ എന്‍. മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സൂര്യഗ്രഹണം നടക്കുന്ന സമയത്ത് പുറത്തിറിങ്ങാന്‍ പാടില്ല, ഭക്ഷണവും വെള്ളവും ഒഴിവാക്കണം തുടങ്ങിയ വിശ്വാസങ്ങള്‍ തെറ്റാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ലെന്ന് മാത്രമാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.ഇത്തരം കാര്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിനായി പോസ്റ്ററുകളും വിളംബരവുമായാണ് സംഘം നഗരത്തില്‍ പ്രതിഷേധിച്ചത്. കൂടാതെ പൊതുസ്ഥലത്ത് ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നതിനെതിരെപ്രതിഷേധിച്ചു.

കേരള, ഒഡീഷ, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. രാവിലെ 8.15 മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ഉണ്ടായിരുന്നത്.

അമാവാസി ദിനത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുമ്ബോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.