തിരുവനന്തപുരം: കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെ ഭൗതികദേഹം വീട്ടിലെത്തിക്കും.

കഴിഞ്ഞ 23-ന് രാത്രി ശ്രീനഗറില്‍ ജോലിയ്ക്കിടെ ഉണ്ടായ തീപിടുത്തതിലാണ് തിരുവനന്തപുരം കൂടപ്പനകുന്ന് സ്വദേശിയായ സൈനികന്‍ അക്ഷയ് വി പി മരണപ്പെട്ടത്. ഏഴ് വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിച്ചുവരികയാണ് അക്ഷയ്. അടുത്ത മാസം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം ഉണ്ടായത്.സൈനിക ബഹുമതികളോടെ ഭൗതികദേഹം ഇന്ന് ശാന്തീകവാടത്തില്‍ സംസ്‌ക്കരിക്കും.