ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും തീപിടിത്തം. ഡൽഹിയിലെ കൃഷ്ണനഗറിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ചു. രാത്രി ഏഴേകാലോടെയാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ 2.10ഓടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിൽ കുടുങ്ങിയ നാല്പതോളം ആളുകളെ അഗ്നിശമന സേന പുറത്തെത്തിച്ചു. അപകടത്തിൽ ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.