നയന്‍താരയും വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവാഹം കഴിഞ്ഞില്ലെങ്കിലും ഇരുവരും ചെന്നൈയിലെ വസതിയില്‍ ഒരുമിച്ചാണ് താമസം. 2020 ല്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്.
വിവാഹത്തിന് മുന്‍പ് താരജോഡികള്‍ ഇന്ത്യയിലങ്ങോളം ഇങ്ങോളമുള്ള ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തുകയായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ഷേത്ര ദര്‍ശനങ്ങളൊക്കെ കഴിഞ്ഞ് നയനും വിഘ്നേശും ക്രിസ്മസ് ആഘോഷിക്കുകയാണിപ്പോള്‍.
ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ വിഘ്നേശ് ശിവന് പങ്കുവച്ചു. നയന്‍താരയെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ചിത്രം. നയന്‍താരയുടെ കൈയ്യിലൊരു ഫോണും ആ ഫോണില്‍ ഇരുവരുടെയും മറ്റൊരു ഫോട്ടോയും കാണാം.

വളരെ പോസിറ്റീവായ കുറിപ്പിനോടൊപ്പമാണ് വിഘ്നേശിന്റെ ക്രിസ്മസ് ആശംസ. ദൈവ വിശ്വാസവും അതില്‍ നിന്നുള്ള സന്തോഷവും വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്നു. ഇരുവരുടെയും അവധി ആഘോഷം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.