ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്.

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കൃത്യമായ തിരിച്ചടി നല്‍കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

നസീമ ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ട പ്രദേശവാസി.