മൂവാറ്റുപുഴ: ദേശീയ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിയ്ക്കും എതിരെ സെക്കുലര്‍ യൂത്ത് മാര്‍ച്ചുമായി ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28നാണ് മാര്‍ച്ച്‌. മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്കാണ് മാര്‍ച്ച്‌. മാര്‍ച്ച്‌ നയിക്കുന്നത് ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടനും വി.ടി ബല്‍റാം എം.എല്‍.എയും യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസും ചേര്‍ന്നാണ്.

മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുന്നത് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ്. മാര്‍ച്ച്‌ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനാണ്. കോതമംഗലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുന്‍ എം.പി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.