പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ശബരിമലയിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള പൊലിസ് നടപടികളില്‍ അതൃപ്തി അറിയിച്ച്‌ ദേവസ്വം ബോര്‍ഡ്. തിരക്ക് കുറഞ്ഞിട്ടും പൊലിസ് വാഹനം തടയുന്നത് അനാവശ്യമാണെന്ന് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. വിഷയം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ പത്ത് മണിക്കൂറോളമാണ് ഇടത്താവളങ്ങളില്‍ വാഹനം പിടിച്ചിടുന്നത്. മണ്ഡല പൂജ അടുത്തതോടെ ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നുണ്ട്. സൂര്യഗ്രഹണം കണക്കിലുടെത്ത് നാളെ നാല് മണിക്കൂര്‍ നട അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ഡലപൂജ ആയതിനാല്‍ മറ്റന്നാളും നിയന്ത്രണമുണ്ടാകും.