ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. 64 വയസായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് സൂചന.

ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ​ര്‍​ക്കാ​രി​ന്‍റെ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ര്‍​ത്തി​ക്കും. ഫോ​ര്‍ സ്റ്റാ​ര്‍ പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​വും മൂ​ന്നു സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടേ​യും സം​യോ​ജ​ന​ചു​മ​ത​ല​യി​ല്‍ സി​ഡി​ഒ എ​ന്ന പ​ദ​വി​യി​ലു​ണ്ടാ​വു​ക. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കും.

നി​ല​വി​ലു​ള്ള സേ​നാ മേ​ധാ​വി​ക​ള്‍​ക്കൊ​പ്പം സ​മ​ന്‍​മാ​രി​ല്‍ മു​ന്പ​ന്‍ എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും സി​ഡി​ഒ​യു​ടെ നി​യ​മ​നം. സേ​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യ്ക്കൊ​പ്പം ത​ന്നെ ആ​യു​ധ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഇ​നി സി​ഡി​ഒ​യ്ക്കാ​ണ് അ​ധി​കാ​രം. ക​ര, നാ​വി, വ്യോ​മ സേ​നാ കാ​ര്യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യും സി​ഡി​ഒ പ്ര​വ​ര്‍​ത്തി​ക്കും.

നിലവില്‍ അമേരിക്ക ,ബ്രിട്ടന്‍,ചൈന,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട്.