ല​ക്നോ: അ​ലി​ഗ​ഡി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച 1200 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണു കേ​സെ​ടു​ത്ത​ത്. 23-നു ​രാ​ത്രി​യാ​ണു കാ​ന്പ​സി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ​വ​ർ​ക്കു നേ​രെ യു​പി പോ​ലീ​സ് വ​ൻ അ​തി​ക്ര​മ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​രു​പ​തു പേ​രാ​ണു മ​രി​ച്ച​ത്. ഫി​റോ​സാ​ബാ​ദി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വ​യ​റി​നു വെ​ടി​യേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഖീം എ​ന്ന ഇ​രു​പ​തു​കാ​ര​നാ​ണ് ഒ​ടു​വി​ൽ മ​രി​ച്ച​ത്.

അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നു. ജ​യ് ശ്രീ​റാം എ​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണു പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നും സ്കൂ​ട്ട​റു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും പോ​ലീ​സ് തീ​യി​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് സ്റ്റ​ണ്‍ ഗ്ര​നേ​ഡു​ക​ൾ പ്ര​യോ​ഗി​ച്ചു. തീ​വ്ര​വാ​ദി​ക​ളെ നേ​രി​ടു​ന്ന ത​ര​ത്തി​ലും യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണു പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ട​ത്. തീ​വ്ര​വാ​ദി എ​ന്ന് അ​ർ​ഥം വ​രു​ന്ന ത​ര​ത്തി​ലു​ള്ള മ​ത​പ​ര​മാ​യ വാ​ക്കു​ക​ളും പോ​ലീ​സു​കാ​ർ ഉ​പ​യോ​ഗി​ച്ചു. ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലാ​ണെ​ന്നു ക​രു​തി സ്റ്റ​ണ്‍ ഗ്ര​നേ​ഡ് എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്കു കൈ ​ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ കോ​ള​ജ് ഈ ​ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

അ​തേ​സ​മ​യം, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തെ പോ​ലീ​സ് അ​ടി​ച്ച​മ​ർ​ത്തി​യ​തി​നെ പി​ന്തു​ണ​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​തു ന​ല്ല​താ​ണോ എ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.