ഡല്‍ഹി : പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

നാഷണല്‍ സാമ്ബിള്‍ സര്‍വേയുടെ (എന്‍എസ്‌എസ്) ഫലമനുസരിച്ച്‌ സംസ്ഥാനത്തെ വിദ്യാര്‍ത്ഥിനികളില്‍ 99.5 ശതമാനവും പ്ലസ്ടു വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ പ്രീ-പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറ്റവും കുറഞ്ഞത് 60 ശതമാനം പേര്‍ പെണ്‍കുട്ടികളുമാണ്.

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസശരാശരി 77.5 ശതമാനവും പ്രീ-പ്രൈമറി വിദ്യാഭ്യാസശരാശരി 32.1 ശതമാനവുമാണ്. ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചു.