മലയാളം പാട്ടുകള്‍ പാടി ഏവരെയും അമ്ബരപ്പിച്ചിട്ടുള്ളയാളാണ് ധോണിയുടെ മകള്‍ സിവ. അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടുപാടിയാണ് സിവ ആദ്യം മലയാളികുടെ മനം കവര്‍ന്നത്. ഇപ്പോഴിതാ കണ്ടു ഞാന്‍ കണ്ണനെ കായാമ്ബൂ വര്‍ണനെ എന്ന പാട്ടാണ് സിവ പാടുന്നത്. അമ്മ സാക്ഷിധോണിയാണ് സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.