ന്യുയോര്‍ക്ക്: അനീതിയും അക്രമവും നിറഞ്ഞ ഈ ലോകത്തില്‍ സത്യവും ധര്‍മ്മവും ഹനിക്കപ്പെടുന്നതായ ജീവിത പശ്ചാത്തലത്തില്‍ ആശ്വാസവും സമാധാനവും കണ്ടെത്തുവാന്‍ മനുഷ്യന്‍ ഇന്ന് പരക്കം പായുകയാണ്. ക്രിസ്തുവിന്റെ ജനനം ഈ സന്ദര്‍ഭത്തിലാണ് പ്രശക്തമാകുന്നത്. ദൈവം മനുഷ്യനായി ലോകത്തില്‍ പിറന്നത് ശാന്തിയും സമാധാനവും നല്‍കുവാനായിട്ടാണ്. ദൈവം നമ്മോടുകൂടെ ആയിരിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥമായ സമാധാനം ലഭിക്കുന്നത്.

ക്രിസ്തുവിന്റെ സാന്നിധ്യം മനുഷ്യ ജീവിതത്തില്‍ എപ്പോഴും ആവേശം പകരുന്നതാണ്. ദൈവീക ശക്തി അനുഭവിച്ച് ദൈവീക ബോധത്തില്‍ നിലനില്‍ക്കുന്നതായ ജീവിതമാണ് ധന്യമായി മുന്നോട്ട് നയിക്കപ്പെടുവാന്‍ ഇടയായി തീരുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവര്‍ഷം ഏവര്‍ക്കും പുതിയ ദൈവീക ദര്‍ശനവും പുതിയ കാഴ്ചപ്പാടും ലഭിക്കുവാന്‍ ഇടയാകട്ടെ എന്ന് മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ആശംസിച്ചു.