ഗാര്‍ലാന്‍ഡ് : മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം നടത്തി. ഐസിഇസിയും കേരള അസോസിയേഷന്‍ ഓഫ് ഡാളസും  സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലായിരുന്നു തോമസ് ചാണ്ടി അനുസ്മരണവും നടത്തിയത്.

72 വയസായിരുന്നു. കൊച്ചിയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.കുട്ടനാട് എംഎല്‍എ ആയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകന്‍ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം.ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചുവെന്നും രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും കുട്ടനാടുകാരനായി അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയെന്നും ഇന്ത്യയിലും കുവൈറ്റിലുമായി 50 വര്‍ഷത്തിലേറെ പരിചയം തങ്ങള്‍ തമ്മില്‍ ഉണ്ടന്നും കുട്ടനാട് കാരനും   ICEC പ്രസിഡന്റുമായ  ചെറിയാന്‍ ശൂരനാട് യോഗത്തില്‍ സംസാരിച്ചു. മുഴുവന്‍ വോട്ടര്‍മാര്‍ക്കും സമ്മതനായ ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം വലുതാണെന്നും ഷിജു എബ്രഹാവും പറയുകയുണ്ടായി. ഐ. വര്‍ഗീസ്, ഡാനിയേല്‍ കുന്നേല്‍ (KAD, President ), പ്രദീപ് നാഗനൂലില്‍, ഐപ്പ് സ്കറിയ, പീറ്റര്‍ നെറ്റോ, സുരേഷ് അച്യുതന്‍, ദീപക് നായര്‍,ടോമി നെല്ലുവേലി, ഫ്രാന്‍സിസ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.