തൃശൂര്‍:  മീന്‍ വിറ്റ് പണത്തിന് പകരം രണ്ട് ലോട്ടറിയെടുത്ത മത്സ്യവില്‍പനക്കാരന് 65 ലക്ഷം അടിച്ചു. ചാഴൂര്‍ ചേറ്റക്കുളം കാട്ടുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ചന്ദ്രബോസിനാണ് കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഡബ്ല്യു എഫ് 973102 ആണ് ടിക്കറ്റ് നമ്ബര്‍.

10 വര്‍ഷത്തിലേറെയായി സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന ചന്ദ്രബോസ് പുത്തന്‍പീടിക സ്വദേശി ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ജോസിന്റെ വീട്ടില്‍ കണമ്ബ് മീന്‍ നല്‍കിയ ശേഷം പണത്തിനു പകരം സെന്ററിലെ കടയില്‍ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു. ലോട്ടറി ഫലം വന്നപ്പോള്‍ ചന്ദ്രബോസ് ഞെട്ടി. അടിച്ചത് 65 ലക്ഷം.

പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയില്‍ ടിക്കറ്റ് ഏല്‍പിച്ചു. ആദ്യമായാണ് ചന്ദ്രബോസിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. അംഗപരിമിതനായ ചന്ദ്രബോസ് അമ്മയോടൊപ്പമാണ് തറവാട്ടിലാണ് താമസം.