റായ്പൂര്‍ : ഛത്തിസ്‌ഗഡ് നഗരസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മികച്ച മുന്നേറ്റം. 151 നഗരസഭാ സ്ഥാപനങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ഫലം ഇതുവരെ അറിയാന്‍ കഴിഞ്ഞ 2032 വാര്‍ഡുകളില്‍ 923 ഇടത്ത് കോണ്‍ഗ്രസ്സ് ജയിച്ചു.

814 വാര്‍ഡുകളില്‍ ജയിച്ച്‌ ബിജെപി തൊട്ടുപിന്നാലെയുണ്ട്. 278 വാര്‍ഡുകളില്‍ അപ്രതീക്ഷിതമായി സ്വതന്ത്രരും ജയിച്ചു കയറിയിട്ടുണ്ട്.അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ്സ് 17 ഇടത്ത് ജയിച്ചു. ആകെ 2831 വാര്‍ഡുകളാണുള്ളത്.

ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ വരുന്ന ഈ തെരഞ്ഞെടുപ്പ് ഫലവും ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നുണ്ട്. വലിയ രീതിയില്‍ രാജ്യത്ത് ഇപ്പോള്‍ ബിജെപി വിരുദ്ധ വികാരം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.