ന്യൂജേഴ്‌സി: 2020 ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ  ബാലിസ് കാസിനോ റിസോര്‍ട്ടില്‍    വെച്ച്  നടക്കുന്ന  ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ  കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍  കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ 2019  ഡിസംബര്‍ 31 ന്  അവസാനിക്കുമെന്ന് ഫൊക്കാന  പ്രസിഡന്റ്  മാധവന്‍ ബി. നായര്‍ അറിയിച്ചു.

$995 (family of 2), $1295 (family of 4) എന്നതാണ് ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍. ജനുവരി 1 ന് ശേഷം ഇത് $1295   (family of 2), $1600 (family of 4) എന്ന നിരക്കിലേക്കു മാറും. ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ പരമാവധി ആളുകള്‍ പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.

ഫൊക്കാനായുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളും,  പ്രമുഖ ബിസിനസ്സ് കാരും, ഇന്ത്യയിലെ പ്രമുഖരായ വ്യക്തികള്‍, സാഹിത്യകാരന്മാര്‍, കേരളത്തിലെ മുഖ്യധാരാ സിനിമ താരങ്ങള്‍, കേന്ദ്ര മന്ത്രിമാര്‍, കേരള മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടണ്ടി നിരവധി പ്രമുഖ വ്യക്തികള്‍ ഈ അന്തര്‍ദ്ദേശീയ  കണ്‍വന്‍ഷനില്‍  പങ്കെടുക്കും.   ലോകത്തു പ്രവാസം നേരിടുന്ന മലയാളി സമൂഹത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുയാണ് ഫൊക്കാനയുടെ ആത്യന്തിക ലക്ഷ്യം. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ ആണ്  ഫൊക്കാനയുടേത് , അമേരിക്കയിലെ മാമാങ്കം  എന്നാണ് ഫൊക്കാന കണ്‍വന്‍ഷനെ  പൊതുവെ അറിയപ്പെടുന്നത്. ഫൊക്കാന നേതൃത്വം നടപ്പിലാക്കുന്ന പുതിയ പുതിയ ആശയങ്ങളും , പരിപാടികളും ഈ  കണ്‍വന്‍ഷനെ  പുതിയ തലത്തില്‍ എത്തിക്കുമെന്നും ഈ കണ്‍വെന്‍ഷന്‍   പങ്കെടുക്കുന്നവരുടെ സ്മരണയില്‍ എന്നും നിലനില്‍ക്കുന്ന കാര്യത്തില്‍ യാതൊരു സംശയം ഇല്ലന്ന് ട്രഷര്‍ സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ വളരെയധികം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷനിലേക്ക്  ഡിസംബര്‍  മാസം 31 വരെ  രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്.  നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വിവിധതരത്തിലുള്ള  പായ്‌ക്കേജുകള്‍ ക്രമീകരിച്ചിട്ടുണ്ട്.  ഇനിയും വളരെ അധികം   റീജിയനുകളിലും , അംഗ  സംഘടനകളുടേയും കിക്ക് ഓഫുകള്‍  നടക്കാനിരിക്കെ കൂടുതല്‍ രജിസ്‌ട്രേഷന്‍ വന്നാല്‍  അവര്‍ക്കു ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ കഴിയുകയില്ലന്ന്   രജിസ്‌ട്രേഷന്‍ കമ്മിറ്റി  വിലയിരുത്തുന്നു. അതിനാല്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പന്‍ അറിയിച്ചു.

ഫൊക്കാന കണ്‍വെന്‍ഷന്റെ ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ തീരാറായപ്പൊള്‍ രെജിസ്‌റ്റ്രെഷനില്‍ അല്‍ഭുതപൂര്‍വ്വമായ  പുരൊഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു . കണ്‍ വെന്‍ഷന്‍ ചെയര്‍മ്മാന്‍  ജോയി ചാക്കപ്പന്റെ വസതിയില്‍ മാത്രം  കൂടിയ കിക്കൊഫില്‍ 20 അധികം  രെജിസ്റ്റ്ര്ഷന്‍ കിട്ടി, അതുപോലെതന്നെ  അമേരിക്കയുടെ പല ഭാഗങ്ങളിലും നടത്തിയ കിക്കോഫ്കളില്‍ വളരെ അധികം   രജിസ്‌ട്രേഷനുകള്‍  കിട്ടികൊണ്ടിരിക്കുന്നതായി രെജിസ്‌റ്റ്രെഷന്‍ ചെയര്‍മ്മാന്‍ കോശി കുരുവിള അറിയിച്ചു.

കണ്‍വന്‍ഷനു മുന്നോടിയായി യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും  നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും  ചെയ്യും.   എല്ലാ പ്രായക്കാര്‍ക്കും  ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന  പരിപാടികള്‍ ആണ്  ഈ കണ്‍വന്‍ഷനില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ  അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍  അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും  കണ്‍വന്‍ഷനില്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നതായും   ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് ,എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്  കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍  കറുകപ്പള്ളില്‍,റെജിസ്‌ട്രേഷന്‍ ചെയര്‍ കോശി കുരുവിള   എന്നിവര്‍ അറിയിച്ചു.

രെജിസ്‌ട്രേഷന്‍ ഫോംസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫില്‍ ചെയ്യ്ത ഫോംസ് ചെക്ക് സഹിതം ഫോമിലെ അഡ്രസ്സില്‍ അയച്ചു കൊടുക്കാവുന്നതാണ് : കൂടുതല്‍ വിവരങ്ങള്‍ക്ക് :www.fokanaonline.org