വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിക്കുന്ന സീനിയര്‍ മോസ്റ്റ് നയതന്ത്രജ്ഞന്‍ ഹര്‍ഷ് വര്‍ധന്‍ ഷ്രിന്‍ഗലയെ (Harsh Vardhan Shringla) ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
ഡിസംബര്‍ 23ന് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ നിയമനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന വിജയ് കേശവ് ഗോഗല രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അടുത്ത മാസം ഹര്‍ഷ വര്‍ധന്‍ ചുമതലയേല്‍ക്കുന്നത്.

1984 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച ഹര്‍ഷവര്‍ധന്‍  തായ്‌ലന്റ് ഇന്ത്യന്‍ അംബാസിഡര്‍, ബംഗ്ലാദേശ് ഹൈകമ്മീഷ്ണര്‍ തുടങ്ങിയ തസ്തികളും വഹിച്ചിട്ടുണ്ട്.

ഫ്ര്ഞ്ച്  ഭാഷയില്‍ അഗാധ പാണ്ഡിത്യമുള്ള ഹര്‍ഷ് വര്‍ദ്ധന്‍ യുനസ്‌ക്കൊ(ഫ്രാന്‍സ്), യു.എന്‍(ന്യൂയോര്‍ക്ക്), വിയറ്റ്‌നാം, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

ഡെല്‍ഹി യൂണിവേഴ്‌സിറ്റി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേരുന്നതിനുമുമ്പ് കോര്‍പറേറ്റ്, പബ്ലിക്ക് സെന്റ്‌റര്‍ എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
വിയറ്റ്‌നാമീസ്, നേപ്പാളീസ്, ഇംഗ്ലീഷ്, ഇന്ത്യയിലെ വിവിധ ഭാഷകള്‍ എന്നിവ ഭംഗിയായി സംസാരിക്കുന്ന ഹര്‍ഷവര്‍ദ്ധന്റെ ഔദ്യോഗീക ജീവിതം തികച്ചും വിജയകരമായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്ന നിലയിലും ഹര്‍്ഷ വര്‍ദ്ധന്‍ എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ നേടിയിരുന്നു.