ദുബായ് : യുഎഇയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍. പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍ വിങ് ഹെലികോപ്റ്റര്‍ എമിറേറ്റ്സ് റോഡിലിറങ്ങുന്ന വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

MOIUAE

@moiuae

صقور الداخلية ” تنقذ آسيوي تعرض لحادث مروري على شارع الإمارات
MoI’s Air Wing Department Rescues a person severely injured on Emirates Road
@NAmbulanceUAE

Embedded video

See MOIUAE’s other Tweets

തിരക്കേറിയ ഹൈവേയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വെച്ചുതന്നെ വിദഗ്ധ സംഘം അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ റോഡ് മാര്‍ഗം ആശുപത്രിയിലെത്തിക്കുന്ന ദുഷ്കരമായിരുന്നതിനാലും, എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതിനും വേണ്ടിയാണ് ഹെലി‍കോപ്റ്റര്‍ ഉപയോഗിച്ചത്. അതേസമയം അപകടത്തെ കുറിച്ചോ, പരിക്കേറ്റ പ്രവാസിയുടെ വിവരങ്ങളോ ലഭ്യമായിട്ടില്ല.