തിരുവനന്തപുരം: ഗായിക ജാഗി ജോണിന്റെ മരണത്തിന് കാരണം തലയിലെ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ സംഭവിക്കാവുന്ന മുറിവാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരത്തെ ഫഌറ്റില്‍ ഇന്നലെയാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമാവാന്‍ സാധ്യതയില്ലെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വഷണം മുന്നോട്ടുപോകുന്നത്. ജാഗിയുടെ വീട്ടിലെത്തി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഇന്നും വിശദമായി പരിശോധന നടത്തിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അന്തിമനിഗനത്തിലെത്താനാവുകയുള്ളുവെന്ന് പൊലീസ് പറയുന്നു.