മനാമ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ സമരരംഗത്തുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്‌റൈന്‍ കെഎംസിസി -ഹിദ്ദ്-അറാദ്-ഖലാലി കമ്മറ്റി യോഗം അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും യോഗത്തില്‍ നടന്നു.

പ്രസിഡണ്ട് ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല ടി ടി ഉദ്ഘാടനം ചെയ്തു. ആസിഫ് ഖലാലി, യൂസുഫ് സുലൈം സമാഹീജ് പ്രസംഗിച്ചു. ഹാരിസ് മുണ്ടേരി സ്വാഗതവും ഫാസില്‍ നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.