തിരുവനന്തപുരം: തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതിയെന്നും, പൗരത്വമല്ല നല്‍കേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ജീവിക്കാന്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്തോട്ടെ. അവര്‍ക്കു തൊഴില്‍ പെര്‍മിറ്റിനു സംവിധാനമുണ്ടാക്കാം. പൗരത്വമല്ല നല്‍കേണ്ടത്- കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനല്ല. മതപീഡനം അനുഭവിക്കുന്നവര്‍ക്കു പൗരത്വം നല്‍കാനാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കലാണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍, പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ജനങ്ങളുടെ നികുതിപ്പണം വാങ്ങിയാണു പ്രതിഷേധിക്കുന്നത് – മുരളീധരന്‍ പറഞ്ഞു.