മുഖക്കുരു ഇന്ന് പലേരയും അലട്ടുന്ന പ്രശ്‌നമാണ്. പലകാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരു ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം…

സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകുക. ക്ലിന്റാമൈസിന്‍, ഹെക്‌സാക്ലോറോഫെയ്ന്‍ എന്നിവ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുന്നതു കൂടുതല്‍ പ്രയോജനം ചെയ്യും.

പഴുപ്പ് നിറഞ്ഞ കുരുക്കള്‍ വരുമ്ബോള്‍ തീര്‍ച്ചയായും ചികിത്സ തേടുക.

വെറുതെയിരിക്കുമ്ബോള്‍ മുഖക്കുരു പൊട്ടിക്കുന്ന ശീലം ഒഴിവാക്കുക.

.കൈ നഖങ്ങള്‍ എപ്പോഴും വൃത്തിയായി വെട്ടുക. നഖങ്ങള്‍ ഉപയോഗിച്ചു കുരു പൊട്ടിക്കുന്നതു പാടും കുഴിയുമുണ്ടാകാന്‍ കാരണമാകും.

എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിക്കരുത്.

.അനാവശ്യമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുത്