വ്യത്യസ്തമായ വേഷങ്ങളിലെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ജയസൂര്യ. സിനിമ വിശേഷങ്ങള്‍ക്കു പുറമേ കുടുംബ വിശേഷവും ജയസൂര്യ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.

മകള്‍ വരച്ച ഒരു ചിത്രമാണ് ജയസൂര്യ ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മകള്‍ വേദ ജയസൂര്യയെ വരച്ചതിന്‍റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതാണോടീ ഞാന്‍ എന്നും ജയസൂര്യ എഴുതിയിട്ടുണ്ട്.