എട്ടാം വിവാഹ വര്‍ഷിക ദിനത്തില്‍ ഭാര്യ അമാല്‍ സൂഫിയക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. തുണയായതിന് ഭാര്യ അമാല്‍ സൂഫിയക്ക് നന്ദി പറഞ്ഞുകൊണ്ട് താരം ഇന്റഗ്രാമില്‍ പെങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

എട്ട് വര്‍ഷങ്ങള്‍ ?! ഇത്രയും കാലം എനിക്ക് തുണയായതിന് നന്ദി, എന്റെ ആം, ആയതിന്, അമ്മയായതിന്, അമ്മായി ആയതിന്, അമു ആയതിന്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹികുന്നു. എന്നിലെ ഏറ്റവും നല്ല ഞാനാവാന്‍ നീ എന്നെ എന്നും പ്രചോദിപ്പിക്കുന്നു. ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.