ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 2019   ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ കുടുംബ കൂട്ടായ്മ ഡിസംബര്‍ 15  ന് ക്ലബ് കാസ  ബാങ്ക്വറ്റില്‍ വച്ചു നടത്തപെട്ടു .കനത്ത തണുപ്പിനെയും  അവഗണിച്ചു ഷിക്കാഗോയിലും പരിസരങ്ങളിലും ഉള്ള ധാരാളം ഡയ്ഗനോസ്റ്റിക് ഇമേജിങ് പ്രൊഫഷണല്‌സും കുടുംബാംഗങ്ങളും ഈ ഹോളിഡേ ബാന്കറ്റില്‍ ഉത്സാഹ പൂര്വ്വം പങ്കെടുത്തു .

പ്രസിഡന്റ് രാജു എബ്രഹാം   അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരി സ്വാഗതവും ട്രഷറര്‍  ജ്യോതിഷ് തെങ്ങനാട്ട്  നന്ദി പ്രകടനവും നടത്തി. സ്ഥാപക  പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, സെക്രട്രറി ജോഷി എന്നിവര്‍ ആശംസ അര്‍പ്പിച്ചു .

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റല്‍സ്  അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോസഫ് വിരുത്തികുളങ്ങര  റേഡിയോളജി മേഖലയിലെ സമകാലീന പുരോഗതിയെ കുറിച്ച് സംസാരിച്ചു.  സ്റ്റാന്‍ലി കളരിക്കാമുറി എംസി ആയിരുന്നു. ബിജി സി മാണി , ചാക്കോ മറ്റത്തിപറമ്പില്‍ , ജിതേഷ് ചുങ്കത്ത് എന്നിവര്‍ നേതൃത്വം കൊടുത്ത കള്‍ച്ച്രറല്‍ പ്രോഗ്രാം സദസ്യരെ ഒരു മാസ്മരിക ലോകത്ത് എത്തിച്ചു . ദേശിയ ശ്രദ്ധ വരെ നേടിയ വിവിധ കലാകാരന്‍മാര്‍ അവരുടെ കഴിവുകള്‍ സ്റ്റേജില്‍ അവതരിപ്പിച്ചു.  തുടര്‍ന്ന് അതിഗംഭീരമായ ബാങ്ക്വറ്റ് സ്‌റ്റൈല്‍ ഡിന്നറും ഉണ്ടായിരുന്നു . റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും 25 വര്‍ഷം ജോലിചെയ്തവരെയും , വിരമിക്കുന്നവരേയും ,പുതിയ ഗ്രാജ്വേറ്റുകളെയും  ആദരിച്ചു. കുക്ക് കൗണ്ടി ഹോസ്പിറ്റല്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് റോയ് ചാവടിയെയും യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റല്‍സ് എംആര്‍ഐ മാനേജര്‍ മാറ്റ് വിലങ്ങാട്ടുശ്ശേരിയെയും പ്രത്യേകം ആദരിച്ചു.