പാലാ: വിളക്കുമാടം കള്ളിവയലില്‍ പരേതനായ കെ.എ ഏബ്രഹാമിന്റെ ഭാര്യ അമ്മിണി (ക്ലാരക്കുട്ടി-88) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 24-12-19) ഉച്ച കഴിഞ്ഞ് 2.30ന് വിളക്കുമാടത്തുള്ള സ്വവസതിയില്‍ ആരംഭിച്ച് 3.30ന് വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സ്ഥാപക ഡയറക്ടറും ചെയര്‍മാനും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കോട്ടയം കടപ്ലാമറ്റം മരുതൂക്കുന്നേല്‍ ജേക്കബ് ചെറിയാന്റെ മകളാണ്. ബാംഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളജിലെ പ്രഥമ വിദ്യാര്‍ഥിനി ആയി ബി.എ ബിരുദം നേടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മക്കള്‍: ഗീതാ പോള്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍, കമ്യൂണിക്കേഷന്‍സ് അക്കൗണ്ട്‌സ്, ചെന്നൈ), ഡോ. റോയി (സൈക്യാട്രിസ്റ്റ്, പാലാ. ലോക സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറലും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം തലവനുമാണ്.), ജോയി (റിട്ട. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പിഡബള്യുഡി, മൂവാറ്റുപുഴ), ജോഷി (റിട്ട. സീനിയര്‍ മാനേജര്‍, ട്രാക്കോ കേബിള്‍സ്, എറണാകുളം), അജിത് (റിട്ട. ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷ്വറന്‍സ്, പാലാ), ബാബു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ അംഗവും മുന്‍ ദക്ഷിണേന്ത്യന്‍ ചെയര്‍മാനുമാണ്), ജോര്‍ജ് (സീനിയര്‍ ജേര്‍ണലിസ്റ്റ്, ന്യൂഡല്‍ഹി. ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമാണ്), മിനി തോമസ് (ടീച്ചര്‍, ലയോള സ്‌കൂള്‍, തിരുവനന്തപുരം), അഞ്ജു സുശീല്‍ (ചെന്നൈ). മരുമക്കള്‍: പോള്‍ സെബാസ്റ്റിയയന്‍ പുളിക്കല്‍ (എന്‍ജീനീയര്‍-മാനേജിംഗ് ഡയറക്ടര്‍, വെന്‍സിസ് ഇന്‍ഡസ്ട്രീസ്, ചെന്നൈ), ലൂസി റോയി കുടകശേരില്‍, ഡോ. ശശികല ജോയി കൊച്ചിക്കുന്നേല്‍ (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചര്‍, ടോക് എച്ച് സ്‌കൂള്‍, എറണാകുളം), ആഷ അജിത് കളപ്പുരയ്ക്കല്‍ (കൈനകരി), മിനു ബാബു പാറയ്ക്കല്‍ (ആലുവ), സിന്ധു ജോര്‍ജ് (ടീച്ചര്‍, റയണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂഡല്‍ഹി), തോമസ് ആന്റണി കൊല്ലംകുളം (കാഞ്ഞിരപ്പള്ളി), സുശീല്‍ ജോ കളരിക്കല്‍ (എന്‍ജിനീയര്‍- സാന്‍മിന ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ). സഹോദരങ്ങള്‍: പരേതരായ തങ്കമ്മ ജോസഫ് വെള്ളൂക്കുന്നേല്‍ (തിരുവനന്തപുരം), സഖറിയാസ് ചെറിയാന്‍, ജോസഫ് ചെറിയാന്‍, ജയിംസ് ചെറിയാന്‍, എം.സി തോമസ് എന്നിവരും മേരി പോള്‍ തോട്ടാന്‍ (എറണാകുളം).